
കൊല്‍ക്കത്ത : രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഒഡീഷയിലെ ജലേശ്വര സ്വദേശിനിയായ വിദ്യാർത്ഥിനി ആണ്‍സുഹൃത്തിനൊപ്പം പുറത്തുപോയപ്പോള്‍ കോളേജിന്റെ ഗേറ്റിന് സമീപം അജ്ഞാതർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആണ്‍സുഹൃത്ത് മനഃപൂർവം മകളെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞസ്ഥലത്തേക്ക് കൊണ്ടുപോയതായും പിതാവ് പരാതിയില്‍ പറയുന്നു.
അക്രമികള്‍ മകളുടെ മൊബെെല്‍ ഫോണും കെെയില്‍ ഉണ്ടായിരുന്ന 5,000 രൂപയും തട്ടിയെടുത്തെന്നും പിതാവ് പരാതിയില്‍ വ്യക്തമാക്കി. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുവതിയുടെ സുഹൃത്ത് ഉള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്യാൻ തുടങ്ങിയതായും പൊലീസ് അറിയിച്ചു. അതിജീവിതയുടെ മൊഴിയും രേഖപ്പെടുത്തി. വിദ്യാർത്ഥിതി ചികിത്സയിലാണെന്നും കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള നല്‍കുമെന്നും പശ്ചിമ ബംഗാള്‍ വനിതാ – ശിശു വികസന മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശശി പഞ്ച പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് കോളേജില്‍ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.