video
play-sharp-fill

Saturday, May 24, 2025
Homeflashഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം ആകേണ്ടന്ന് പറയും..? സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ'; മന്ത്രി ജി...

ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം ആകേണ്ടന്ന് പറയും..? സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ’; മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെ; മാര്‍ക്‌സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത്; സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെ ട്രോളിക്കൊന്ന് യുവാക്കള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളുടെ കഥകളാണ് പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടും ട്രോള്‍ പോസ്റ്ററുകള്‍ ഇറക്കിയുമാണ് അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഇത്തരത്തില്‍ പുറത്തിറങ്ങിയ ട്രോളുകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെയുള്ള വിവാദ വാര്‍ത്തകള്‍ ചേര്‍ത്ത് വെച്ചുള്ള പോസ്റ്ററാണ്. ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം വേണ്ടെന്ന് പറയും.. സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സിപിഎം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് പിന്‍വാതില്‍ നിയമനത്തിലൂടെ ജോലി നല്‍കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവിനെ ഉപയോഗപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് പ്രധാന വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറുതേ സ്‌കൂളില്‍ പോയി പന്ത്രണ്ട് വര്‍ഷം കളഞ്ഞു..പിന്നെ കോളജില്‍ അഞ്ച് വര്‍ഷം, കുത്തിയിരിന്ന് ജെആര്‍എഫും നെറ്റും.. പിഎച്ച്ഡി എന്ന് പറഞ്ഞ് പോയത് അഞ്ചു വര്‍ഷങ്ങളും.. പിന്നെ പിഎസ് സി പഠനവും കഴിഞ്ഞാലേ ജോലി കിട്ടൂ.. ഈ സമയം സിപിഎം അംഗത്വമെടുത്ത് അക്കാദമിക് ക്വാളിഫിക്കേഷനുള്ള യുവതിയെ കെട്ടിയിരുന്നെങ്കില്‍ പി എസ് സി പരീക്ഷ എഴുതാതെ ഗസറ്റഡ് പോസ്റ്റില്‍ ജോലി കൊടുക്കാമായിരുന്നു എന്നും യുവാക്കള്‍ കമെന്റ് ചെയ്യുന്നു. മാര്‍ക്‌സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത് എന്ന രീതിയിലാണ് നിലവിലെ സാഹചര്യമെന്നും വിമര്‍ശനമുയരുന്നുണ്ട്.

കാലടി സര്‍വകലാശാലയില്‍ സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദം ചര്‍ച്ചയാകുന്നതിനിടെ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച സംഗീത തിരുവളിന് സിപിഎം നല്‍കിയ ശുപാര്‍ശ കത്തും പുറത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്. കത്തില്‍ പറയുന്ന സംഗീത തിരുവളിന് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു. 2019 സെപ്റ്റംബറില്‍ പറവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെഡര്‍ പാഡില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്. ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തില്‍ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഒന്നരലക്ഷം പിന്‍വാതില്‍ നിയമനങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തിയത്. കണ്‍സള്‍ട്ടന്‍സി / പൊതുമേഖല നിയമനം കൂടി കണക്കാക്കിയാല്‍ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments