
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേടെന്ന് മന്ത്രി എംബി രാജേഷ്. മതനിരപേക്ഷ കേരളത്തെ അപമാനിച്ചു.
വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമമെന്നും റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്.ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.
തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെയാണ്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിനിർത്തി പോകേണ്ടതില്ല എന്ന് തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ പരിപാടിയില്‍ പോയപ്പോള്‍ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. അന്ന് താൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചതാണ്. അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാതയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസർക്കാർ. കേരളത്തിന്‍റെ കാര്യം വരുമ്പോഴൊക്കെ നിങ്ങള്‍ പണം തരണം എന്നു പറയുന്നു. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ്.
ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്‍റെ തെളിവാണിതെന്നും എംബി രാജേഷ് പറഞ്ഞു. വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ് നിലവില്‍. പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും.
ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലത്തതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പിന്നാലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ക്ഷണം ഉണ്ടായിരുന്ന മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്കുട്ടിയും അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പരിപാടിയില്‍ എത്തില്ലെന്നാണ് വിവരം.



