കോട്ടയം നഗരസഭയിലെ അഴിമതി : തട്ടിപ്പിൻ്റെ അടിവേരറുക്കുന്ന പ്രത്യേക പരിശോധനയാണ് നടക്കുന്നത് എല്ലാ കണ്ണികളേയും പിടികൂടുമെന്ന് മന്ത്രി എം ബി രാജേഷ്
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഴുവൻ കുറ്റവാളികളേയും നിയമത്തിൻ്റെ മുന്നിലെത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
2021 മുതൽ വിവിധ സെക്രട്ടറിമാരും മേലുദ്യോഗസ്ഥരും മേൽനോട്ടം നടത്തിയിട്ടും തട്ടിപ്പ് നടത്താനായത് പിടിപ്പുകേടും ഗുരുതര വീഴ്ചയുമാണ്. ഉത്തരവാദിത്തപ്പെട്ട ഒരാൾക്കും ഒഴിഞ്ഞുമാറാനാകില്ല. തട്ടിപ്പിൻ്റെ വ്യാപ്തി ചുരുക്കം പേരിൽ മാത്രമല്ല എന്ന വസ്തുതകളും അന്വേഷണത്തിൽ കണ്ടെത്തി.
ഈ തട്ടിപ്പിൻ്റെ അടിവേരറുക്കുന്ന പ്രത്യേക പരിശോധനയാണ് തദ്ദേശവകുപ്പ് നടത്തി വരുന്നത്. പോലീസ് അന്വേഷണം സമഗ്രമും സൂക്ഷ്മവുമായ തലങ്ങളിൽ മുന്നേറുന്നു. പ്രധാന പ്രതിയുടെ ഒളി സങ്കേതമൊരുക്കിയവർ പിടിയിലായിക്കൊണ്ടിരിക്കുന്നു. ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല എന്ന് എം ബി രാജേഷ് പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group