video
play-sharp-fill
‘എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫറാണ്, ഡിപിസി കൂടാൻ വൈകിയത് കൊണ്ടാണ് ഉത്തരവ് വൈകിയത്; വേറെ ഒരുതരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല; വാർത്ത വന്നത് ദുരുദ്ദേശത്തോടെ; പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്

ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു.

ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത കേട്ടാൽ തോന്നും ഒരാൾക്കെതിരെ മാത്രമാണ് നടപടിയെന്ന്. വേറെ ഒരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. വാർത്ത വന്നത് ദുരുദ്ദേശത്തോടെയാണെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

കേസിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നേ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസിൽ നിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ള ഒൻപത് അംഗ സംഘത്തെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത് വലിയ വാർത്തയായിരുന്നു.

ഇതിനു പിന്നാലെയാണിപ്പോള്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്. അതേസമയം, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം.

ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള സ്ഥലം മാറ്റം. നിരവധി ലഹരി കേസുകൾ പിടികൂടുകയും ബിനാമി കള്ളുഷാപ്പ് നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായിരുന്നു.