
തിരുവല്ല : എം സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി ലോറി മറിഞ്ഞ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തു നിന്നും റബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെയും ക്ലീനറെയും പുറത്ത് എത്തിച്ചു. ക്രെയിൻ എത്തിച്ച് തടികൾ നീക്കിയ ശേഷം ലോറി ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group