പാമ്പാടി മഴത്തുള്ളി വാട്‌സാപ് കൂട്ടായ്‌മയുടെ വാർഷികം നാളെ പാമ്പാടി വ്യാപാരഭവനിൽ

Spread the love

കോട്ടയം: പാമ്പാടി മഴത്തുള്ളി വാട്‌സാപ് കൂട്ടായ്‌മയുടെ വാർഷികം നാളെ രാവിലെ 10ന് പാമ്പാടി വ്യാപാരഭവനിൽ നടക്കുമെന്ന് മധു കോശപ്പള്ളി, ബാബു പി.കുര്യൻ, ടെൻസ് ടി.ബേബി എന്നിവർ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയിയുടെ അധ്യക്ഷതയിൽ കാഥികൻ കോട്ടയം ബാബുരാജ് ഉദ്ഘാടനം ചെയ്യും. 11മുതൽ സെമിനാറുകൾ നടത്തും.

വൈകിട്ട് 4.30ന് സമാപന സമ്മേളനം ട്രഷറി ഡപ്യൂട്ടി ഡയറക്‌ടർ (റിട്ട) കുരുവിള തോമസിൻ്റെ അധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്നു കർഷകർക്ക് ആദരം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group