play-sharp-fill
കുമരകത്തെ റിസോർട്ട് സംഘടനയുടെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ: റെയിൻ സോക്കർ ആരംഭിച്ചു

കുമരകത്തെ റിസോർട്ട് സംഘടനയുടെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ: റെയിൻ സോക്കർ ആരംഭിച്ചു

 

കോട്ടയം: കുമരകത്തെ റിസോർട്ടുകളുടെ സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ വർഷം നടന്ന പ്രഥമ ടൂർണമെന്റിന്റെ മത്സരങ്ങൾ കുമരകം ഹൈസ്കൂൾ മൈതാനത്തു വച്ചായിരുന്നു നടന്നതെങ്കിലും ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റ് പുത്തനങ്ങാടി ടൈഗർ ടർഫിലാണ് നടക്കുന്നത്. ഇന്നലെ മത്സരങ്ങൾ ആരംഭിച്ചു.

ജൂൺ 24 മുതൽ 28 വരെയാണ് മത്സരങ്ങൾ. കോക്കനട്ട് ലഗുൺ, ബാക്ക് വാട്ടർ റിപ്പിൾസ്, കെ.ടി.ഡി.സി (വാട്ടർ സ്കെപ്സ്), ഗോകുലം ഗ്രാൻഡ്, ലേക്ക് സോങ്, റിതം, കർമചക്ര, കുമരകം ലേക്ക് റിസോർട്സ് എന്നിങ്ങനെ എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന ഉത്ഘാടന യോഗത്തിൽ സി.വി.എച്.ആർ പ്രസിഡന്റ്‌ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോബി ജോർജ് ഉത്ഘാടനം നിർവഹിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ജീന ജേക്കബ്, കോ. ഓർഡിനേറ്റർ കെ.ജി ബിനു എന്നിവർ സംസാരിച്ചു. രാഹുൽ, സച്ചിൻ, ഗോപു (കെ.സി.എ) എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.