video
play-sharp-fill

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം:  യൂത്ത് ഫ്രണ്ട് (എം)

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം: യൂത്ത് ഫ്രണ്ട് (എം)

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കാലവർഷക്കെടുതി മൂലം വീടും, കൃഷിയും നശിച്ച് എല്ലാം നഷ്ടപ്പെട്ട കൃഷിക്കാരുടെ മുഴുവൻ കാർഷിക  കടങ്ങളും എഴുതി തള്ളണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക് നൽകുവാനായി ശേഖരിച്ച ഭക്ഷ്യ ധാന്യങ്ങൾ കുമരകം – തിരുവാർപ്പ് മേഖലകളിൽ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഫ്രണ്ട് നേതാക്കളായ  അജിത് മുതിരമല,  ഷാജി പുളിമൂടൻ ,ജോയി സി കാപ്പൻ, ബിജു പറപ്പള്ളി, ജിജോ വരിക്കമുണ്ട, റെജി ആറാക്ക ൽ,ഷൈൻ ജോസഫ് , റെക്സോൺ തിരുവാർപ്പ്, ഫെലിക്സ് വെളിയത്തുകുന്നേൽ, ശ്രീകാന്ത് എസ് ബാബു, സിജോ പ്ലാത്തോട്ടം, ലിറ്റോ പാറേക്കാട്ടിൽ ,ജാൻസ് വയലിക്കുന്നേൽ , ഷിനു പാലത്തുങ്കൽ ,ഷിജോ ഗോപാലൻ, സോജൻ വിളങ്ങാട്ട്,കുര്യൻ വട്ടമല , സോജി ആയിലിക്കുന്നേൽ, റോഷൻ പുല്ലുകാലാ, അഖിൽ ഉള്ളംപള്ളി, ജെയിൻ കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group