രണ്ടിടത്ത് എൽഡിഎഫ്: മേയർ ബ്രോ കുതിക്കുന്നു; ആയിരം ലീഡ് കടന്ന് കമറുദീൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വട്ടിയൂർക്കാവിൽ മാത്രം എൽഡിഎഫ് മുന്നിൽ. നാലിടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാണ് കുതിക്കുന്നത്.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് 631 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയിൽ പി.മോഹൻ രാജ് 671 വോട്ടും, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 244 വോട്ടിന് ലീഡ് ചെയ്യുന്നു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് 700 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദീൻ 1187 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
Third Eye News Live
0