video
play-sharp-fill

നിയമനക്കത്ത് വിവാദം;കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; മേയര്‍ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി

നിയമനക്കത്ത് വിവാദം;കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; മേയര്‍ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി.

കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡി.ആര്‍ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ പ്രതിഷേധത്തിന് പിന്നാലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഉപവാസമിരുന്ന ബിജെപി കൗണ്‍സിലര്‍മാരെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയില്‍ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയതോടെ അറസ്റ്റ് ചെയത കൗണ്‍സിലര്‍മാരെ വിട്ടയച്ചു. സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ആരോപിച്ച ബിജെപി നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് അറിയിച്ചു.

അതേസമയം ഡി ആര്‍ അനിലിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും പ്രതിഷേധം തുടരാനാണ് ബിജെപി തീരുമാനം. അനിലിനെതിരെ നിയമപരമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.