കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ലൈംഗികാധിഷേപം നടത്തിയെന്ന പരാതി; മേയര്‍ ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

Spread the love

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡ്രൈവറായ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

video
play-sharp-fill

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് മൊഴി എടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് കേസ് മ്യൂസിയം പൊലീസിന് കൈമാറി.

കെഎസ്‌ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്‌ആര്‍ടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടാകുന്നത്. മേയറും സംഘവും കെഎസ്‌ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഇതിനിടെ, ഡ്രൈവർ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു.