ഇംഗ്ലീഷ് പറഞ്ഞ് ചളമാക്കി…! ഇതിലും ഭേദം ശിവൻകുട്ടിയെന്ന് ട്രോളന്മാർ; മേയര്‍ ആര്യാ രാജേന്ദ്രന്റെ മുറി ഇംഗ്ലീഷിലുള്ള ഡയലോഗുകള്‍ ട്രോളാക്കി സമൂഹമാധ്യമങ്ങള്‍; വീഡിയോ കാണാം…

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ പദവിയിലേക്കുയര്‍ന്ന ആര്യാ രാജേന്ദ്രന്റെ പഴയ ‘മുറിയിംഗ്ലീഷിലുള്ള ഡയലോഗുകള്‍ ട്രോളാക്കി സമൂഹമാധ്യമങ്ങള്‍.

പൂര്‍ണ്ണമായി തെറ്റുകൂടാതെ ഒരു വാചകം പറയാതെ ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കുകളും അതിനിടയില്‍ മലയാളം വാക്കും തിരുകി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന മേയറാണ് വീഡിയോയില്‍.
**വീഡിയോ ദൃശ്യങ്ങൾ കാണാം**

തിരുവനന്തപുരം മേയര്‍ ആയി മത്സരിക്കാന്‍ തീരുമാനമെടുത്ത സമയത്ത് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക് നടത്തിയ അഭിമുഖത്തിലാണ് ആര്യാ രാജേന്ദ്രന്റെ ഈ നിലവാരമില്ലാത്ത ഇംഗ്ലീഷ് പ്രയോഗങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ മേയറായിരുന്ന, ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ വി. ശിവന്‍കുട്ടിയുടെ ഇംഗ്ലീഷാണ് ഇതിലും ഭേദമെന്നും ട്രോളന്‍മാര്‍ പറയുന്നു. ഐ ഹാവ് ബീന്‍…എന്നും മറ്റുമുള്ള പ്രയോഗങ്ങളെ ശരിക്കും പരിഹസിക്കുന്നുണ്ട്.

ഇംഗ്ലീഷിനിടെ ഇടയ്‌ക്കിടെ പറയുന്ന മലയാളവും ട്രോളന്മാര്‍ പരിഹാസ പാത്രമാക്കുന്നുണ്ട്.