video
play-sharp-fill
കാശ്മീരിലേക്കുള്ള പ്രതിപക്ഷ സംഘത്തിന്റെ യാത്ര അനവസരത്തിലായിപ്പോയി ; രാഹുലിന്റെ സന്ദർശനത്തെ വിമർശിച്ച് മായാവതി

കാശ്മീരിലേക്കുള്ള പ്രതിപക്ഷ സംഘത്തിന്റെ യാത്ര അനവസരത്തിലായിപ്പോയി ; രാഹുലിന്റെ സന്ദർശനത്തെ വിമർശിച്ച് മായാവതി

സ്വന്തം ലേഖിക

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ സംഘം കശ്മീർ സന്ദർശിക്കുവാൻ പോയ നടപടിയെ വിമർശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.

നേതാക്കളുടെ സന്ദർശനത്തിലൂടെ ബിജെപിക്കും ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നൽകുകയാണ് ചെയ്തതെന്ന് മായാവതി തുറന്നടിച്ചു. കശ്മീരിലെ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണമെന്നും സർക്കാരിന് എന്തെങ്കിലും ചെയ്യാൻ അവസരം നൽകണമെന്നും മായാവതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തുവാൻ ഇനിയും സമയമെടുക്കും. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം പ്രശ്നം വഷളാക്കും, മായാവതി വ്യക്തമാക്കി.

അതേസമയം, കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്താനാണ് രാഹുലിനോട് താൻ അവിശ്യപ്പെട്ടതെന്നും എന്നാൽ വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ് രാഹുൽ ശ്രമിച്ചതെന്നും അതുകൊണ്ടാണ് അദ്ദേഹത്തെയും സംഘത്തെയും കശ്മീരിൽ നിന്ന് മടക്കി അയച്ചതെന്നുമാണ് ഗവർണർ സത്യപാൽ മാലിക് പറയുന്നത്.

ശനിയാഴ്ചയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കശ്മീരിലെത്തിയത്. എന്നാൽ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച സംഘത്തെ സന്ദർശനത്തിന് അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.

ജമ്മു- കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒൻപത് നേതാക്കളോടൊപ്പമാണ് രാഹുൽ സന്ദർശനത്തിനെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്ബത് പ്രതിപക്ഷ നേതാക്കളാണ് രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.