
തിരുവനന്തപുരം: കാട്ടാക്കടയിലെ മായാ മുരളി കൊലപാതകക്കേസിലെ പ്രതി പിടിയിലായതായി സൂചന
യുവതിയുടെ പങ്കാളി രഞ്ജിത്തിനെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഷാഡോ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
മുതിയാവിള കാവുവിളയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍പുരയിടത്തില്‍ മേയ് 8ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിത്. ഓട്ടോ ഡ്രൈവര്‍ ആയ രഞ്ജിത്തിനെ അന്നുമുതല്‍ കാണാതായിരുന്നു. രഞ്ജിത്തിന്റെ മര്‍ദനമേറ്റാണ് മായ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ് സംഘം ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മായയുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ്മരിച്ചു. എട്ടു മാസമായി മായ രഞ്ജിത്തിനൊപ്പമായിരുന്നു താമസം. അന്നുമുതല്‍ രഞ്ജിത്ത് ഇവരെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.