
കോട്ടയം: ജില്ലയില് മായം ചേര്ത്തുള്ള പാലിന്റെ വില്പ്പന വര്ധിക്കുന്നതായി റിപ്പോര്ട്ട്. തമിഴ്നാട്ടില്നിന്ന് കുറഞ്ഞ വിലയ്ക്ക് പാല് വാങ്ങി രാസവസ്തുക്കള് കലര്ത്തി വിപണിയിലെത്തിക്കുന്നവര് വേറെയുമുണ്ട്.
കനത്ത ചൂടുകാലത്ത് ജ്യൂസ് കടകളില് ഷേക്കും സംഭാരവും തകൃതിയായി കച്ചവടം നടക്കുന്നതിനിടയില് മായം ചേര്ന്ന പാലിന്റെ വരവ് ആശങ്കയുണര്ത്തുന്നു.
ഈ പാല് തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് ഗുരുതര രോഗങ്ങള്ക്കിടയാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര് പറയുന്നത്. പാല് കട്ടയാക്കിയാണ് ഷേക്കുണ്ടാക്കുന്നത്.
ഇതാണ് ആശങ്ക വര്ധിപ്പിക്കുന്നത്. രാസവസ്തുക്കളും രോഗാണുക്കളും ശരീരത്തിലേക്ക് എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകും.
അരലിറ്റര് പാലിന് മില്മ ഈടാക്കുന്ന 28 രൂപയിലും കുറച്ചാണ് ഇത്തരക്കാരുടെ കച്ചവടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാസവസ്തുക്കള് ചേര്ത്ത പാല് കണ്ടെത്തി നടപടിയെടുത്തിട്ടും യാതൊരു ഗുണവുമില്ലെന്നാണ് സമീപകാല സംഭവങ്ങള് സാക്ഷ്യപ്പെടുത്തുന്നത്.
ഇതേ പാല് നാളെ പുതിയ പേരില് വിപണിയിലെത്തുമെന്നതാണ് നിലവിലെ യാഥാര്ഥ്യം. ദാഹവും അതികഠിനമായ ചൂടുമായതിനാല് ഇന്നേറെയും ഷേക്കാണ് ആളുകള് കുടിക്കുന്നത്.
ഏതു പാലാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് അറിയാനാകില്ല. കിട്ടുന്നത് ദാഹമകറ്റാന് കുടിച്ച് പണവും കൊടുത്തു മടങ്ങുന്ന സാധാരണക്കാരന് ബാക്കിയാകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ്. ഫോര്മാലിനും ആന്റിബയോട്ടിക്കുകളുമാണ് കൂടുതലായും ഇത്തരം പാലുകളില് ഉപയോഗിക്കുന്നത്.
മായം ചേര്ന്ന പാലിന്റെ വരവ് നിയന്ത്രിക്കാന് അടിയന്തര ഇടപെടല് വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.



