മയക്കുമരുന്നിനെതിരെ സ്കൂൾ വിദ്യാർത്ഥികൾ തലയോലപറമ്പിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി.

Spread the love

തലയോലപറമ്പ്: സാമൂഹത്തിൽ വിഭാഗീയതയും സ്നേഹരാഹിത്യവും മയക്കുമരുന്ന് ഉപയോഗവും ആക്രമങ്ങളും അധികരിക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്തി സാഹോദര്യം ഊട്ടിയുറപ്പിക്കാൻ സമൂഹ മനസാക്ഷി ഉണരണമെന്ന സന്ദേശവുമായി കുട്ടികളുടെ തെരുവ് നാടകം.

video
play-sharp-fill

കടുത്തുരുത്തി മുട്ടുചിറ സെൻ്റ് അഗ്നസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ 31പേരാണ് മനസാക്ഷി എന്ന പേരിൽ തെരുവ് നാടകം അവതരിപ്പിച്ചത്.

തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന തെരുവ് നാടകത്തിനു മുന്നോടിയായി നടത്തിയ യോഗം ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു ഉദ്ഘാടനം ചെയ്തു. സ്കൂൾഹെഡ്മിസ്ട്രസ് സിൽജമാത്യൂസ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിഎ പ്രസിഡൻ്റ് സുരേഷ് വർഗീസ്, ഷിനോജ് മാത്യു, ഡോ. റോബിൻ മാത്യു, സ്റ്റാഫ് സെക്രട്ടറി സിസി ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.