
മയക്കുമരുന്ന് കടത്ത്; രാജസ്ഥാനില്‍ രണ്ട് പേരെ സുരക്ഷാ സേന വധിച്ചു
സ്വന്തം ലേഖകൻ
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രണ്ട് പാകിസ്ഥാന്‍ പൗരന്‍മാരെ സുരക്ഷാ സേന വധിച്ചു.
മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവരെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞു. തിങ്കളാഴ്ച രാത്രിയില്‍ ബാര്‍മറിലാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗദ്ദാര്‍ റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ത്യാ – പാക് അതിര്‍ത്തി വഴി അനധികൃതമായി മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ബാര്‍മര്‍ ജില്ലയിലെ ബാര്‍മര്‍ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നവരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരില്‍ നിന്നും മൂന്ന് കിലോയോളം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ഇത് വരെ സുരക്ഷാ സേന പുറത്ത് വിട്ടിട്ടില്ല.