‘ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ചിന്തയുള്ള, നശീകരണ ശക്തികൾ, ഒരു നിശ്ചിത കാലയളവിൽ, കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം, പക്ഷേ, അതിന്റെ നിലനിൽപ്പ് ശാശ്വതമല്ല, മനുഷ്യരാശിയെ ദീർഘകാലം അടിച്ചമർത്താനാകില്ല.’ മോദി പറഞ്ഞു.

സോമനാഥ ക്ഷേത്രവും അവിടുത്തെ വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. അതിന്റെ അസ്തിത്വം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ നടന്നു. പക്ഷേ, എല്ലാ വിനാശകരമായ ആക്രമണങ്ങൾക്കും ശേഷം ആത്മീയതയ്ക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ അത് അതിന്റെ പൂർണ്ണ പ്രതാപത്തിൽ ഉയർന്നുവെന്നും മോദി പറഞ്ഞു.

ഇതിനിടെ യുഎസ്-നാറ്റോ സഖ്യത്തിന് സഹായം ചെയ്തവരെ കണ്ടെത്തുന്നതിന് താലിബാൻ വീടുകൾ തോറും കയറി ഇറങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

താലിബാൻ ഇക്കാര്യം നിഷേധിക്കുകയാണ്. ആളുകളുടെ സ്വകാര്യതകളിലേക്ക് കടക്കില്ലെന്നാണ് അവരുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ.