
കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ മെയ് ഒന്നിന് തൊഴിലാളികളുടെ വടംവലി മത്സരം സംഘടിപ്പിക്കുന്നു; കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകും; വിശദ വിവരങ്ങൾക്കായി ഫോണ്‍: 0481-2563825, 8547575248
കോട്ടയം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്ത സഹകരണത്തോടെ ലോക തൊഴിലാളിദിനമായ മെയ് ഒന്ന് വ്യാഴാഴ്ച വൈകിട്ട് നാലിന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് തൊഴിലാളികളുടെ വടംവലി മത്സരം സംഘടിപ്പിക്കുന്നു.
മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിയ്ക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികള്‍ അതാത് ട്രേഡ് യൂണിയന്‍ മുഖേനയോ കമ്പനി / വ്യവസായ മേലധികാരികള്‍ മുഖേനയോ സാക്ഷ്യപ്പെടുത്തിയ ടീം എന്‍ട്രികള്‍ സഹിതം മെയ് ഒന്നിന് വൈകിട്ട് 3.30 ന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം.
വിശദ വിവരങ്ങൾക്കായി ഫോണ്‍: 0481-2563825, 8547575248.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0