video
play-sharp-fill

തൊഴിലാളികൾക്ക് സ്നേഹ സമ്മാനം ഒരുക്കി കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ മെയ്‌ ദിനാഘോഷം

തൊഴിലാളികൾക്ക് സ്നേഹ സമ്മാനം ഒരുക്കി കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ മെയ്‌ ദിനാഘോഷം

Spread the love

കുമ്മനം : തൊഴിലാളികൾക്ക് ആദരവുമായി കുമ്മനം കൾച്ചറൽ സൊസൈറ്റി. കുമ്മനത്തെ മുതിർന്ന തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കാണ് മെയ് ദിനാഘോഷത്തിന്റെ ഭാഗമായി സ്നേഹ സമ്മാനം കൈമാറിയത്.

കുമ്മനം ഹെവെൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വാർഡ് മെമ്പർ ഷൈനി മോൾ ഉൽഘാടനം ചെയ്തു, കുമ്മനം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ എസ് എ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർമാരായ സെമീമാ വി എസ്, ബുഷ്‌റ തൽഹത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കുമ്മനം കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഇസ്മായിൽ കുമ്മനം സ്വാഗതം പറഞ്ഞു. ട്രഷറർ വിജയൻ ശ്രുതിലയം നന്ദി പറഞ്ഞു. സൊസൈറ്റി ഭാരവാഹികൾ ആയ ജാബിർ ഖാൻ വി എസ്, ഫൈസൽ പുളിന്താഴ, അബ്ദുൽ കരീം,സക്കീർ ചെങ്ങമ്പള്ളി, കെ എസ് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group