മെയ് 25 ന് കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം ഉണ്ടാകില്ല; നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങി റെയിൽവെ

Spread the love

സ്വന്തംലേഖിക

കോട്ടയം: നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം മെയ് 25 ന് തുടരും. ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ല. ഇത് വഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയിൽവെ വ്യക്തമാക്കി. കഴിഞ്ഞ മാസം നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം തൽക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറുസ്‌ഫോടക വസ്തുകൾ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകർക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.