മാവൂരില്‍ കണ്ടത് പുലിയോ? നിരീക്ഷണം ശക്തമാക്കി; പരിശോധിക്കാൻ വനംവകുപ്പ്

Spread the love

മാവൂരില്‍ പല ഇടങ്ങളിലായി പുലിയെ കണ്ടുവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആർആർടി സംഘവും സ്ഥലത്തെത്തും.പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കും.

video
play-sharp-fill

ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരൻ കണ്ടത്. പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മുൻപും ഗ്രാസിം കോമ്പൗണ്ടിനുള്ളിൽ  പുലിയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.