കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു;ആക്രമണത്തിനിടെ റോഡിലേക്ക് തള്ളിയിട്ട വയോധികയ്ക്ക് കൈയ്ക്കും മുഖത്തിനും പരിക്കേറ്റു; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. 85 വയസുള്ള മാവൂർ സ്വദേശി മുണ്ടിക്കൽതാഴം നാരായണി അമ്മയെ ആണ് ആക്രമിച്ചത്.

video
play-sharp-fill

വീടിനടുത്തുള്ള വഴിയിൽ വെച്ച് ഇരുചക്രവാഹനത്തിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മാവൂരിൽ വൈകിട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ തള്ളിയിടുകയായിരുന്നു.

സ്വന്തം വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. വീഴ്ചയിൽ വയോധികയുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം വെച്ച് പ്രതിരോധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. മാവൂർ പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.