play-sharp-fill
കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം; പോലീസ് അന്വേഷണം ആരംഭിച്ചു


സ്വന്തം ലേഖകൻ

കണ്ണൂർ: അമ്പായത്തോടിൽ ഇന്നലെ തോക്കുകളേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഇവർ വന്നത്. സംഘത്തിൽ ഒരു വനിത അടക്കം നാല് പേര് ഉണ്ടായിരുന്നു . കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ച ശേഷമാണ് സംഘം തിരിച്ച് വനത്തിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.