video
play-sharp-fill

ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലയ്ക്ക് 75 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലയ്ക്ക് 75 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖിക

പട്ന : ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലയ്ക്കു മുക്കാൽ കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് സന്ദീപ് യാദവിനെ (55) ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അഞ്ഞൂറോളം കേസുകളുണ്ട്.

സന്ദീപ് യാദവിന്റെ തലയ്ക്ക് ജാർഖണ്ഡ് സർക്കാർ 50 ലക്ഷം രൂപയും ബിഹാർ സർക്കാർ 25 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഗയ ബാംകേബസാർ സ്വദേശിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനു വിവരങ്ങൾ നൽകിയെന്നാരോപിച്ചു സന്ദീപ് യാദവ് ഗയയിൽ അടുത്ത കാലത്ത് നാലു ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു. അടുത്തിടെ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ ഇയാൾ അവശനിലയിലായിരുന്നുവെന്നാണ് സിആർപിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.

വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ട ഗ്രാമവാസികൾ മൃതദേഹം ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞു പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.