play-sharp-fill
കൊലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണണം ; അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി മീന പാലക്കാട് എസ്.പിയ്ക്ക് കത്ത് അയച്ചു

കൊലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണണം ; അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി മീന പാലക്കാട് എസ്.പിയ്ക്ക് കത്ത് അയച്ചു

 

സ്വന്തം ലേഖിക

പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഉൾക്കാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി എസ്.പിയ്ക്ക് കത്തയച്ചു. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാനാണ് തമിഴ്‌നാട് സ്വദേശിനി മീന ആവശ്യപ്പെട്ടിരിക്കുന്നത്.


മൃതദേഹം കാണാനും തന്റെ മകനാണെങ്കിൽ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയുണ്ടായ വെടിവെപ്പിൽ മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവെപ്പുണ്ടായത്.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. തണ്ടർബോൾട്ടിന്റെ പ്രത്യാക്രമണത്തിൽ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോൾട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മാവോയിസ്റ്റുകൾ മരിച്ചത്.

വാളയാർ പീഡനക്കേസിന് പിന്നാലെ മാവോയിസ്റ്റുകളുടെ മരണം കൂടിയാതോടെ സർക്കാരിനെതിരെ പിടിമുറുക്കിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയം ഇന്ന് സഭയിലും വലിയ കോലാഹലങ്ങൾക്കാണ് കാരണമായത്‌