ക്രിസ്മ‌സ്, പുതുവത്സര ഓഫറുകള്‍ ജനുവരിയില്‍ കൂടി സപ്ലൈകോ സ്റ്റോറുകളില്‍ തുടരും: മാവേലി സ്റ്റോറുകളുടെ രൂപമാറ്റത്തിനും ആലോചന

Spread the love

കോട്ടയം: ഉപഭോക്താകൾക്ക് സന്തോഷ വാർത്തയുമായി സപ്ലൈകോ .ക്രിസ്മ‌സ്, പുതുവത്സര ഓഫറുകള്‍ ജനുവരിയില്‍ കൂടി സപ്ലൈകോ സ്റ്റോറുകളില്‍ തുടരും .
മാവേലി സ്റ്റോറുകളുടെ രൂപവും ഭാവവും മാറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മാവേലി സ്റ്റോറുകളില്‍ കൂടുതല്‍ സ്ഥലം ലഭ്യമെങ്കില്‍ അതിനെ മാവേലി മിനി സൂപ്പർസ്റ്റോറാക്കി മാറ്റും.

video
play-sharp-fill

നിലവില്‍ സബ്‌സിഡി വസ്തുക്കള്‍ മാത്രമാണുള്ളത്. ഇതുമാറി വിലക്കുറവില്‍ സബ്‌സിഡി രഹിത വസ്തുക്കളും വില്‍ക്കും. 1,700 മാവേലി സ്റ്റോറുകളില്‍ നാലിലൊന്നെങ്കിലും ഇത്തരത്തില്‍ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

15 ഇടത്തുകൂടി സപ്ലൈകോ സൂപ്പർമാർക്കറ്റ് വരും. തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ മാളുകളുടെ മാതൃകയില്‍ സിഗ്നേച്ചർ സ്റ്റോറാക്കും. 10 ഇടത്ത് പെട്രോള്‍ പമ്ബുമുണ്ടാകും. ക്രിസ്മ‌സ്, പുതുവത്സര ഓഫറുകള്‍ ജനുവരിയില്‍ കൂടി സപ്ലൈകോ സ്റ്റോറുകളില്‍ തുടരാൻ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോഗ്രാം അരിയാണ് ഇതില്‍ പ്രധാനം. സബ്സിഡി രഹിത ഉത്പന്നങ്ങള്‍ക്കുള്ള വിലക്കുറവ് തുടരും. വെളിച്ചെണ്ണ അടക്കം അഞ്ചിനങ്ങളുടെ വില കഴിഞ്ഞമാസം കുറച്ചിരുന്നു. കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാൻ പറ്റുമോ എന്ന് സപ്ലൈകോ എംഡിയോട് റിപ്പോർട്ട് തേടിയതായി മന്ത്രി ജി.ആർ. അനില്‍ പറഞ്ഞു.