video
play-sharp-fill

മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു ; ഇടത് കൈയുടെ മസിലിൽ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ  കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി രക്തം വാർന്നു മരിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ∙ മാവേലിക്കരയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയിൽ അൻപൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.

സജേഷിനെ കൊലപ്പെടുത്തിയ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. തെക്കേക്കര പഞ്ചായത്ത് 19-ാം വാർഡിൽ അശ്വതി ജംഗ്‌ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് കൈയുടെ മസിലിൽ കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു