
ആലപ്പുഴ : മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് അപകടം.
കീച്ചേരിൽക്കടവ് പാലമാണ് തകർന്നു വീണത്. അപകടത്തിൽ രണ്ടു തൊഴിലാളികളെ കാണാതായി.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനു ഭവനത്തിൽ ബിനു (42), കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക് (24) എന്നിവരെയാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം, മൂന്നുപേർ വെള്ളത്തിൽ വീണു. ഒരാളെ രക്ഷപ്പെടുത്തി.
അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടമുണ്ടായത്, സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.