
മാവേലിക്കര: സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബാണ് മരിച്ചത്.
മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.
ജങ്ഷന് തെക്കുഭാഗത്തുള്ള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്ബ് മുന്നോട്ട് എടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിന് അടിയില്‍പ്പെട്ട റെയ്ച്ചല്‍ തല്‍ക്ഷണം മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പള്ളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ പിന്നീട് സ്റ്റേഷനില്‍ കീഴടങ്ങി.