മാവേലിക്കരയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: മാവേലിക്കരയില്‍ ടിപ്പർ ലോറി ബെെക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്.

video
play-sharp-fill

പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിലെ ടർഫില്‍ ഫുട്‌ബോള്‍ കളിച്ചശേഷം ഓലകെട്ടിയമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടില്‍ ആക്കിയശേഷം മടങ്ങവേയായിരുന്നു അപകടം.

മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group