മാവേലി എക്സ്പ്രസിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു; നിരവധി കേസുകളിലെ പ്രതിയായ ഇയാൾ ട്രെയിനിൽ സ്ത്രീകളടക്കമുള്ളവരെ നഗ്നത കാണിച്ചു; അതിക്രമത്തിന് ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയതെന്ന് സൂചന

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ: മാവേലി എക്സ്പ്രസിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു.

കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന്‍ ഷമീറിനാണ് മാവേലി എക്‌സ്പ്രസ്സില്‍ വച്ച് എ.എസ്.ഐ പ്രമോദിന്റെ മര്‍ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തല്‍. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങി മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷമീര്‍. കൂടാതെ ഇയാളുടെ പേരില്‍ പീഡനക്കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവ ദിവസം മദ്യപിച്ച് ട്രെയിനിൽ കയറിയ പ്രതി കമ്പാർട്ട്മെൻ്റിലുണ്ടായ സ്ത്രീകളെ ശല്യം ചെയ്യുകയും തുണി പൊക്കി കാണിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസിനെ വിവരം വിവരമറിയിച്ചതിൻ്റെ പേരിലാണ് എഎസ് ഐ ട്രെയിനിൽ എത്തി ഇയാളെ പിടികൂടിയത്.

യാത്രക്കാരനെ തിരിച്ചറിയുന്നതിനായി ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. വടകരയില്‍ ഇയാള്‍ ഇറങ്ങി പോകുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ആരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ട്രെയിനിൽ യാത്രക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മർദനമേറ്റയാളുടെ പ്രവർത്തികളിൽ കണ്ടു നിന്നവർക്ക് വ്യക്തത ഉണ്ടായിരുന്നില്ല.

യാത്രക്കാരനെ മർദിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. എന്നാൽ മർദ്ദനമേറ്റയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.