video
play-sharp-fill

കാക്ക പുലിവാലായി ; കാക്കയിടിച്ച് എൻജിൻ തകരാറിലായ മാവേലി എക്‌സപ്രസ്സ് നിർത്തിയിട്ടത് ഒന്നര മണിക്കൂർ

കാക്ക പുലിവാലായി ; കാക്കയിടിച്ച് എൻജിൻ തകരാറിലായ മാവേലി എക്‌സപ്രസ്സ് നിർത്തിയിട്ടത് ഒന്നര മണിക്കൂർ

Spread the love

 

സ്വന്തം ലേഖിക

തലശ്ശേരി: ഇന്നലെ പുലർച്ചെ തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടി ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനിൽ നിർത്തിയിട്ടു. കാക്കയിടിച്ച് എൻജിൻ തകരാറായതിനെത്തുടർന്നാണ് ട്രെയിൻ നിർത്തിയിട്ടത്. കണ്ണൂരിൽ നിന്നെത്തിച്ച പകരം എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.

പുലർച്ചെ 4.55ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് എൻജിനെ വൈദ്യുതിക്കമ്പിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച് തകരാറിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ 5.30ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോടുചേർന്നുള്ള പാളത്തിൽവരേണ്ട ചെന്നൈ-മംഗളൂരു വണ്ടി മധ്യത്തിലെ പാളത്തിലേക്ക് കടത്തിവിട്ടു. ഈവണ്ടിയിലേക്ക് പ്ലാറ്റ്‌ഫോമിൽനിന്ന് ഒന്നാമത്തെ പാളത്തിലേക്കിറങ്ങിമാത്രമേ കയറാനാകുകയുള്ളൂ. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പത്ത് മിനിറ്റ് നിർത്തിയിട്ട്, എല്ലാവരും കയറിയെന്നുറപ്പാക്കിമാത്രമാണ് ഈ വണ്ടി സ്റ്റേഷൻ വിട്ടത്.