video
play-sharp-fill

എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

Spread the love

സ്വന്തം ലേഖകൻ

ബാലരാമപുരം: എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും. മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. പഴയ രാഷ്ട്രീയക്കാരനായത് കൊണ്ടാകാം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

‘ഗവർണർ ഇപ്പോൾ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കിൽ പോലും നമ്മുടെ ഈ കൂട്ടം കണ്ടാൽ ഇവിടെ നിന്ന് പ്രസംഗിക്കും. അതാണ് അദ്ദേഹത്തിന്റെ രീതി. ഗവർണറെ കേരളത്തിൽ നിന്നും പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം . അദ്ദേഹത്തിന് പോകാൻ പറ്റിയ നല്ല സ്ഥലമുണ്ട്. അത് ബിഗ് ബോസ് ആണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ജയിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരാളാണ് ഗവർണർ . എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ് ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും’ ശബരീനാഥൻ പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group