
മൂന്നാർ : മാട്ടുപെട്ടിയിൽ ബസ്സ് മറിഞ്ഞ് രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


