രഹസ്യ വിവരത്തെ തുടർന്ന് പോലീസെത്തി; മട്ടന്നൂരിൽ ലോഡ്ജിൽ നിന്നും ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ ; കണ്ടെത്തിയത് 27.82 ഗ്രാം എം ഡി എം എ

Spread the love

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി പിടിയിൽ. ഒപ്പം അഞ്ച് പേർക്കൊപ്പം 27 ​ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജിൽ നിന്നാണ് ആറം​ഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. ഉപയോ​ഗവും വിൽപനയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സംഘത്തിൽ രജിന രതീഷ് എന്ന യുവതിയുമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്ന സഞ്ജയ്. 27.82 ​ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

മട്ടന്നൂർ കേന്ദ്രീകരിച്ചുളള ലഹരിവിൽപനയിലെ മുഖ്യ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം. ആവശ്യക്കാരെ ലോഡ്ജിൽ എത്തിച്ച് അവിടെ നിന്ന് ലഹരി കൈമാറുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group