27,800 രൂപ തുടക്ക ശമ്പളത്തില്‍ മത്സ്യഫെഡില്‍ സ്ഥിര ജോലി നേടാം; ആകെ ഒഴിവുകള്‍ ഒന്ന്; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: മത്സ്യഫെഡില്‍ സ്ഥിര ജോലി നേടാൻ അവസരം. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. സംസ്ഥാന തലത്തില്‍ ഒരു ഒഴിവാണ് വന്നിട്ടുള്ളത്.

video
play-sharp-fill

താല്‍പര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്), കമ്ബ്യൂട്ടർ പ്രോഗ്രാമർ നിയമനം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,800 രൂപമുതല്‍ 59,400 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18 നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികള്‍ 02/01/1985 നും 01/01/2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യത

ഒരു അംഗീകൃത സർവകലാശാലയില്‍ നിന്നു ള്ള എംസിഎ / ബിടെക് (ഐ റ്റി) / ബിടെക് (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

പ്രൊബേഷൻ

കെ.സി.എസ് ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവർ സർവ്വീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ 3 വർഷത്തെ സർവ്വീസിനുള്ളില്‍ 2 വർഷക്കാലം പ്രൊബേഷനിലായിരിക്കും.

അക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/