
സ്വന്തം ലേഖിക
കോട്ടയം: മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബി (52) അന്തരിച്ചു.
ഇന്ന് വൈകിട്ട് 4.45 ഓടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം പിറവം സ്വദേശിയായ ബേബി ഏറെ നാളായി ചികിത്സയിലായിരുന്നു.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1996-ൽ മാതൃഭൂമിയിൽ ചേർന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട് എഡിഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.
മാതൃഭൂമിക്കു വേണ്ടി ലണ്ടൻ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോൾ, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എൽ, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



