play-sharp-fill
മാതൃഭൂമിയെ ലക്ഷ്യമിട്ട് എസ്.എൻ.ഡി.പിയും: സുകുമാരൻ നായർക്ക് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയിനുമായി വെള്ളാപ്പള്ളിയും;പ്രതിസന്ധി അതിരൂക്ഷം

മാതൃഭൂമിയെ ലക്ഷ്യമിട്ട് എസ്.എൻ.ഡി.പിയും: സുകുമാരൻ നായർക്ക് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയിനുമായി വെള്ളാപ്പള്ളിയും;പ്രതിസന്ധി അതിരൂക്ഷം

സ്വന്തം ലേഖകൻ

കോഴിക്കോട്: മാതൃഭൂമി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് മാതൃഭൂമി ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും എല്ലാവർക്കും അരോചകമായ കാര്യങ്ങൾ ചെയ്യുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്രം സമുദായ അംഗങ്ങൾ ബഹിഷ്‌കരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ വിവിധ ഹൈന്ദവ സംഘടനകൾ മാതൃഭൂമി ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ മാതൃഭൂമിയിൽ പരസ്യം നൽകില്ലെന്ന് അറിയിച്ചു.