
സ്വന്തം ലേഖകൻ
കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വീണാ ജോർജ് ഇന്നലെ ഡോക്ടർ വന്ദനയുടെ വീട്ടിൽ വന്നു കരഞ്ഞത്. ഇതാണ് കഴുതക്കണ്ണീരെന്നും തിരുവഞ്ചൂർ പറഞ്ഞു.
കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നിൽ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വീണാജോർജിനെ അധിക്ഷേപിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തു വന്നു. വീണാ ജോർജ് നാണം കെട്ടവളാണെന്നായിരുന്നു സുരേഷിന്റെ പരാമർശം. ഡോ. വന്ദനയെ ഇല്ലാതാക്കിയത് സർക്കാരാണെന്നും നാട്ടകം സുരേഷ് ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിയാലിരുന്നു നാട്ടകം സുരേഷിന്റെ പരാമർശം.
ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ജീവനക്കാർക്ക് ഒരു സംരക്ഷണവും കിട്ടിയില്ല.വാതിൽ അടച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ഈ വിഷയത്തിലും മൗനം തുടരുന്നു. എന്തു വന്നാലും മിണ്ടാതിരിക്കൽ മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. എന്താണ് മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതെന്നും വിഡി സതീശൻ ചോദിച്ചു.