മത്തി വെട്ടല്‍’ ഇനി ലളിതം; ചെതുമ്പല്‍ തെറിക്കില്ല : പെട്ടെന്ന് വൃത്തിയാക്കാ:, മീൻ വെട്ടി തിളങ്ങും: ഇതൊന്നു പരിക്ഷീക്കൂ..
കൊച്ചി: എണ്ണ തെളിഞ്ഞ നല്ല മത്തി കറിയും, മത്തി വറുത്തതും കൂട്ടി ഊണ് കഴിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പക്ഷേ ഈ മത്തി കറിയാകുന്നതിന് മുൻപ് വീട്ടമ്മമാർക്ക് യുദ്ധമാണ്.
മത്തിയുടെ ചെതുമ്പല്‍ കളയുകയെന്നതാണ് ഏറ്റവും വലിയ പണിയെന്നാണ് പലരും പറയുന്നത്. എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോള്‍ അതില്‍ നാം കാണാത്ത അഴുക്കുകളും കാണും. എന്നാല്‍ ഈ പ്രശ്നങ്ങള്‍ മറികടക്കാനൊരു വഴിയുണ്ട്..
ചെതുമ്പല്‍ തെറിക്കാതെ മത്തി വൃത്തിയാക്കാനായി ഒരു വലിയ പാത്രവും കൈ മുങ്ങും വിധത്തില്‍ വെള്ളവും മതി. വെള്ളത്തില്‍ വച്ച് തന്നെ മീൻ വെട്ടിയെടുക്കുകയാണെങ്കില്‍ ചെതുമ്പല്‍ തെറിക്കുന്ന പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
ഇനി മീനിലെ മുഴുവൻ അഴുക്കിനെയും പുറത്തെടുക്കാനും വിദ്യയുണ്ട്. ഇതിനായി വൃത്തിയായി വെട്ടിയെടുത്ത മീൻ, നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മീനുകള്‍ മുങ്ങും വിധത്തില്‍ വെള്ളമൊഴിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഉപ്പും ചേർത്ത് കൊടുക്കുക. തിരിച്ചും മറിച്ചും ഇടുക. 15 മിനിറ്റിന് ശേഷം വെള്ളത്തില്‍ നിന്നെടുത്ത് ഒരു തവണ കൂടി കഴുകുക.
ഉപ്പിന് പകരം വിനാഗിരിയും ഇത്തരത്തില്‍ ഉപയോഗിക്കാം. ഉപ്പ് തേച്ച് നന്നായി ഉരച്ച് കഴുകിയാല്‍ മീനിന് നല്ല തിളക്കം ലഭിക്കും. മണ്‍ചട്ടിയില്‍ മീൻ വെട്ടി ഉരയ്‌ക്കുന്നതിന് പിന്നിലെ രഹസ്യമിതാണ്.