
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും: മാത്യു ടി തോമസ്: റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം:ജനതാദൾ മേഖല നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടയം : വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രത്യയ ശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ട സമൂഹ നിർമ്മിതിക്കുള്ള ആയുധമാണ് പാർട്ടി സംഘടന സംവിധാനമെന്നും, ആദർശങ്ങൾ ബലി കഴിച്ചും , ലക്ഷ്യം മറന്നുമുള്ള പാർട്ടി നിലപാടുകൾ വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടന ജില്ലാ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത മേഖല നേതൃത്വ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ, ഭാരവാഹികളായ ജേക്കബ് ഉമ്മൻ, സിബി ജോസ്, ജില്ലാ പ്രസിഡണ്ടുമാരായ എം ടി കുര്യൻ, കെ എൻ റോയ്, അഡ്വ. ബെഞ്ചമിൻ പോൾ,
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാഗതസംഘം ജനറൽ കൺവീനർ രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, സണ്ണി ഇല്ലിക്കൽ, കെ വി ഷാജി, ഷീബ ലാൽ, കെ ജി ഹരികുമാർ, സോജൻ ജോർജ്, പ്രമോദ് കുര്യാക്കോസ്, സജീവ് കറുകയിൽ, ഷാനവാസ് മുളവുകാട്, പ്രൊഫ. എസ് കെ
ഗോവിന്ദൻകുട്ടി കാരണവർ സുഭാഷ് ബാബു എന്നിവർ പ്രസംഗിച്ചു.
പെരിയാറിൽ സമീപകാലത്ത് നടന്ന മത്സ്യക്കുരുതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക, തകർച്ചയിൽ ആയ റബർ കർഷകരെ
സംരക്ഷിക്കുവാൻ റബറിന് 250 രൂപ താങ്ങുവില ഉടൻ പ്രഖ്യാപിക്കുക , ഡോ. സാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐൻസ് തോമസ്, ടോണി കുമരകം, സുരേഖ എൻ എസ്, സജി ആലംമൂട്ടിൽ, വിപിൻ എസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.