video
play-sharp-fill
പീഢനക്കേസിൽ കുരുക്കി മന്ത്രി സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനിച്ചത് വേദനയുണ്ടാക്കി: മാത്യു ടി തോമസ്: മന്ത്രിയെ മാറ്റണമന്ന് ആവശ്യപ്പെട്ട് ജനതാദള്ളിന്റെ കത്ത് കിട്ടി; മുഖ്യമന്ത്രി

പീഢനക്കേസിൽ കുരുക്കി മന്ത്രി സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനിച്ചത് വേദനയുണ്ടാക്കി: മാത്യു ടി തോമസ്: മന്ത്രിയെ മാറ്റണമന്ന് ആവശ്യപ്പെട്ട് ജനതാദള്ളിന്റെ കത്ത് കിട്ടി; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് മന്ത്രി മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് ജെ.ഡി.എസ് മാറ്റി പകരം ചിറ്റൂർ എം.എൽ.എ കെ.കൃഷ്ണൻകുട്ടിയാണ് പുതിയമന്ത്രി. രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം മാറിക്കൊടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എം.എൽ.എമാരുമായുള്ള ചർച്ചയ്ക്ക് ശേഷം ദേശീയ നേതൃത്വം വ്യക്തമാക്കി. എം എൽ എ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദൾ എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രം തീരുമാനം നേരിട്ട് അറിയിച്ചിട്ടില്ലെന്ന് മാത്യു ടി.തോമസ് പറഞ്ഞു. എസ്എംഎസ് മുഖേനയെങ്കിലും അറിയിക്കണമെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നു. രണ്ടുതവണയും കാലാവധി പൂർത്തിയാക്കാനാകാത്തതിൽ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിൽ നിന്ന് വിട്ടുനിന്ന മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് രാജികത്ത് നൽകും.

ഒഴിവാക്കൽ തീരുമാനത്തിലേക്ക് നയിച്ച നടപടി ഇടതുപക്ഷരീതിക്ക് വിരുദ്ധമാണെന്നും മാത്യു ടി.തോമസ് പറഞ്ഞു. ഈ നടപടി മനസിന് മുറിവേൽപ്പിച്ചെന്നും ആക്ഷേപങ്ങൾ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. സംഘടനാതീരുമാനത്തിന് വഴിപ്പെടാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ അതിന്റെ യുക്തിയും ജനാധിപത്യരീതിയും ചോദ്യംചെയ്യുന്നില്ലെന്നും മാത്യു ടി.തോമസ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയോടെയാണ്‌ താൻ മന്ത്രിയാകുന്നതെന്നായിരുന്നു കെ കൃഷ്ണൻകൂട്ടിയുടെ പ്രതികരണം. മൂന്നിൽ രണ്ട് എം.എൽ.എമാരുടെ പിന്തുണയുണ്ട്. മാത്യു ടി തോമസ് തീരുമാനം അംഗീകരിക്കുമെന്നാണ് കരുതുന്നത്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, മന്ത്രിസ്ഥാനം രാജി വയ്ക്കാനുളള തീരുമാനം അംഗീകരിക്കുമ്പോഴും തന്നെ മാറ്റിയ രീതിക്ക് എതിരായ കലാപം തുടരും എന്ന സൂചനയാണ് മാത്യു ടി തോമസ് നൽകുന്നത്.