അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ നിർദേശം ; മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ വീടിന്‍റെ വാതിലില്‍ നോട്ടീസ് പതിച്ച്‌ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോതമംഗലം: അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ വീടിന്‍റെ വാതിലില്‍ നോട്ടീസ് പതിച്ച്‌ പൊലീസ്.

കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സമരവുമായി ബന്ധപ്പെട്ട കേസുകളുടെ നടപടികളുടെ ഭാഗമായാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ പൈങ്ങോട്ടൂർ ആയങ്കരയിലെ വീടിന്റെ മുൻവാതിലിലാണ് ശനിയാഴ്ച ഉച്ചക്ക് നോട്ടീസ് പതിച്ചത്. ഈ സമയം എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എത്തിയ ഉദ്യോഗസ്ഥൻ ആരെയും വിളിക്കാതെ അടഞ്ഞുകിടന്ന വാതിലില്‍ മൂന്ന് നോട്ടീസുകള്‍ പതിച്ച്‌ മടങ്ങുകയായിരുന്നു.

മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10ന് ഹാജരാകാനാണ് നിർദേശം.