
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.
വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വീണയ്ക്ക് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ മുന്‍പ് ഇല്ലായിരുന്നുവെന്ന് തെളിഞ്ഞതോടുകൂടി ഒരു കോടി 72 ലക്ഷം രൂപയ്ക്ക് നികുതി അടച്ചിട്ടില്ലെന്നും ഇത് അങ്ങനെയൊരു സേവനമല്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നും കുഴല്‍നാടന്‍ പറഞ്ഞു.
സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക്കിലേക്ക് പോയ പണം അഴിമതിപ്പണം എന്നായിരുന്നു എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചത്. 1.72 കോടിയില്‍ ജിഎസ്ടിക്ക് മുന്‍പ് വീണയ്ക്ക് എത്രകിട്ടിയെന്ന് അന്വേഷിക്കണമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group