
പാലക്കാട്: മാത്യു കുഴല്‍നാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി. കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടപ്പള്ളി സ്പില്‍വെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നുമുള്ള മാത്യു കുഴല്‍നാടന്‍റെ ആരോപണമാണ് കെ കൃഷ്ണൻകുട്ടി തള്ളിയത്.
മാത്യു കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാത്യു ടി തോമസിന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസന്ദേശമാണ് മാത്യു കുഴല്‍നാടൻ പുറത്തുവിട്ടത്.
എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കില്‍ എന്തു കൊണ്ട് കുഴല്‍ നാടൻ സഭയില്‍ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴല്‍നാടനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാത് തന്‍റെ സ്റ്റാഫംഗം ആയിരുന്നില്ലെന്നും കുഴല്‍നാടൻ പ്രഭാതിനെ ഉപയോഗിച്ച് ആരോപണം ഉന്നയിക്കുകയാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രഭാത് നിലവില്‍ ജനതാദളില്‍ ഇല്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ചില അനാവശ്യ കാര്യങ്ങള്‍ പ്രഭാത് ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിട്ടാതായപ്പോള്‍ പാർട്ടിയോട് ഇടഞ്ഞു. കുഴല്‍ നാടൻ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടട്ടെയെന്നും അത്തരം കാര്യങ്ങള്‍ ഭയപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാൻ കൃത്രിമമായി നിർമ്മിച്ച ഓഡിയോയാണിതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൊടുത്തതാണ്. മാത്യു കുഴല്‍നാടൻ ഇപ്പോള്‍ പറഞ്ഞത് താൻ നേരത്തെ പറഞ്ഞതാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.



