
ഇടുക്കി: പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങള്‍ ആവർത്തിച്ച് മാത്യു കുഴല്‍നാടൻ.
2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു.
മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാള്‍ സർക്കാരിന് പ്രധാന്യം കരിമണലില്‍ ആണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ അനുഭവം വെച്ച് മഴയെത്തുമ്പോള്‍ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവില്‍ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലില്‍ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴല്‍നാടൻ ആരോപണം കടുപ്പിക്കുന്നത്.
പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണല്‍ സംരക്ഷിക്കാനുള്ള നടപടികളാണ്. ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലില്‍ കാര്യം? സഭയില്‍ താൻ പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും.
വേണമെങ്കില്‍ മൈക്ക് ഓഫ് ചെയ്തേക്കും. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണല്‍ മാറ്റാനാണ്. തോട്ടപ്പള്ളിയില്‍ നിന്ന് മഴയ്ക്ക് മുൻപ് മണല്‍ മാറ്റാൻ നിർദേശം നല്‍കി. എല്ലാ സമയവും മണല്‍ ആയിരുന്നു സർക്കാരിന് പ്രധാനം.
2018ലെ അനുഭവം വെച്ച് മണല്‍ ഒഴുകി പോകരുതെന്ന് മന്ത്രി നിർദേശം നല്‍കി. മഴ വരും മുൻപ് എങ്ങനെയും മണല്‍ എടുക്കണമെന്ന് ആയിരുന്നു ഉത്തരവിലെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.


