
സ്വന്തം ലേഖിക
തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന ആക്ഷേപത്തില്‍ സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി മാത്യു കുഴല്‍നാടൻ.
ഇടപാട് സുതാര്യമെങ്കില്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തുക ഉള്‍പ്പെടുത്താത്തതെന്ത്‌എന്നാണ് കുഴല്‍നാടന്‍റെ ചോദ്യം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കണ്ടെത്തലില്‍ അഴിമതി ആക്ഷേപം സിപിഎം പൂര്‍ണ്ണമായും തള്ളുന്നതിനിടെയാണ് പ്രതിരോധത്തിലാക്കുന്ന പുതിയ ചോദ്യങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ വിജയന്‍റെ ഭര്‍ത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ തുക ഉള്‍പ്പെടുത്തിയിട്ടില്ല.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും മകന്‍റെയും മകളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ എന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു.