
കോട്ടയം: ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന രണ്ടു സന്യസ്തരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പോലീസ് നടപടി ഹീനവും കരുണയുടെ മുഖത്തെ അധര്‍മംകൊണ്ട് വികൃതമാക്കുന്നതിനു തുല്യവുമാണെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.
ആന്‍റണി എത്തയ്ക്കാട്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന പൗരനു നല്‍കുന്ന ഉറപ്പ് ലംഘിക്കരുതെന്നും ആര്‍ട്ടിക്കിള്‍ 19ലും 25ലും സൂചിപ്പിക്കുന്ന പൗരസ്വാതന്ത്ര്യവും, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും രാജ്യത്ത് ഒരു പൗരനും നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനം അല്ല ക്രൈസ്തവ മിഷനറിമാരുടെ ദൗത്യമെന്നു പറഞ്ഞ അദ്ദേഹം മനസുകളുടെ പരിവര്‍ത്തനമാണ് ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലി യുവദീപ്തി എസ്‌എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം ഫൊറോന ഡയറക്ടര്‍ ഫാ. റ്റോം കുന്നുംപുറം, ഫാ. തോമസ് കുത്തുകല്ലുങ്കല്‍,
ഫാ. ആന്‍റണി കിഴക്കേവീട്ടില്‍, ഫാ. സുനില്‍ ആന്‍റണി, ഫാ. റ്റോജോ പുളിക്കപ്പടവില്‍, സിസ്റ്റര്‍ ഫ്ലവറിറ്റ് എസ്‌എബിഎസ്, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന്‍ കുരുവിള, രാജേഷ് ജോണ്‍, റ്റോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.